തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് മരണം. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടികൊണ്ട ട്രക്ക് നിയന്ത്രണം വിട്ട് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിയില്‍ ഇടിക്കുകയും ഈ വാഹനം ഒരു കാറില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കാറിനു തീപിടിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.