തമിഴ്‌നാട്ടില്‍ വാഹനാപകടം ; മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

തമിഴ്‌നാട് : തമിഴ്‌നാട് ദിണ്ടിഗല്‍ വാടിപ്പട്ടിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.

ഏര്‍വാടിയിലേക്ക് തീര്‍ത്ഥയാത്ര പോയ റസീനയും കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടുപിന്നാലെ വന്ന ബൈക്ക് കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top