കോയമ്പത്തൂരില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, അപകടത്തില്‍പ്പെട്ടത് കേരള രജിസ്‌ട്രേഷന്‍ കാര്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.

അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്‌ട്രേഷനിലുള്ളതാണ്. രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top