മേക്കടമ്പില്‍ കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറി യുവ നടനടക്കം മൂന്നു പേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറി യുവ നടനടക്കം മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍. ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്ക്.

Top