വാഹനാപകട കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യഹര്‍ജിയില്‍ വാദം ചൊവ്വാഴ്ച

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വാദം കേള്‍ക്കും. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍ നീക്കം. ചൊവ്വാഴ്ച ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടും.

Top