പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ ആറ് പേരെ ഇടിച്ച് തെറിപ്പിച്ചു. 3 വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെയാണ് ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്.

ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുപേര്‍ കനാലിലേക്കാണു വീണത്.

Top