car accident ; 4 dead in kasargode

ACCIDENT

ഉപ്പള:കാസര്‍കോട് മംഗല്‍പാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. കാര്‍ യാത്രികരായ തൃശ്ശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം.

രാമനാരായണന്‍ (50), ഭാര്യ വത്സല (48), ഇവരുടെ മകന്‍ രഞ്ജിത്ത് (20), രഞ്ജിത്തിന്റെ സുഹൃത്ത് നിധിന്‍ (20) എന്നിവരാണ് മരിച്ചത്.

മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

രഞ്ജിത്ത് പഠിക്കുന്ന മംഗലാപുരത്തെ കോളേജിലേയ്ക്ക് പോവുകയായിരുന്നു ഇവര്‍. സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ രഞ്ജിത്തിനെ തിരികെ മംഗലാപുരത്ത് കൊണ്ടുപോയി വിടുന്നതിനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

Top