ഹിമാചല്‍പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം

accident

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു.

മണാലിയില്‍നിന്ന് ലാഹോലിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച രാത്രിയില്‍ രോതാംഗിലൂടെ സഞ്ചരിക്കവെ റോഡില്‍ നിന്നും തെന്നിമാറി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രഥമിക നിഗമനം.

Top