ക്യാപ്റ്റന്‍ ; വി പി സത്യനായ ജയസൂര്യയ്‌ക്കൊപ്പം ‘മൈതാന’മായി സിദ്ദിഖ്

ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതകഥ പറയുന്ന ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം സിദ്ദിഖും അഭിനയിക്കും.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യനായി ജയസൂര്യ എത്തുമ്പോള്‍ മൈതാനം എന്ന് പേരുള്ള കഥാപാത്രമായാണ് സിദ്ദിഖ് പ്രക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഫുട്‌ബോള്‍ ജീവവായുവാക്കി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കളികാണാന്‍ അലയുന്ന ആളാണ് മൈതാനം.വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടുന്ന സിദ്ദിഖിന്റെ മറ്റൊരു അവിസ്മരണീയ കഥാപാത്രമായിരിക്കും ഇത്.

അനു സിതാരയാണ് ചിത്രത്തിലെ നായിക.

Top