മസ്തിഷ്‌കാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

മസ്‌കറ്റ്: വിമാന യാത്ര ചെയ്യവെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടയിലായിരുന്നു ക്യാപ്റ്റന്‍ രാജുവിന് മസ്തിഷ്‌കാഘാതം ഉണ്ടായത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ വെച്ചാണ് ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി.

താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്‌കറ്റില്‍ തന്നെ തുടരുകയാണെന്നും മകന്‍ രവി രാജ് പറഞ്ഞു.

Top