നായകത്വം; വിരാട് കൊഹ്‌ലിയെ പരിഹസിച്ച് ഗൗതം ഗംഭീര്‍

നായകത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഒരുപാട് ദൂരം മുന്‍പോട്ടു പോവാനുണ്ടെന്ന് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ധോനിയും രോഹിത് ശര്‍മയും ഒപ്പമുള്ളതിനാലാണ് കൊഹ്‌ലിക്ക് നായകത്വത്തില്‍ തിളങ്ങാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മറ്റ് കളിക്കാര്‍ പിന്തുണയ്ക്കാന്‍ ഇല്ലാതെ വരുന്നതും, ഫ്രാഞ്ചൈസികളെ നയിക്കുന്നതുമായ സമയമാണ് നായകത്വം ശരിക്കും വിലയിരുത്തപ്പെടുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. വിരാടിനെ രോഹിത്തും ധോനിയുമായി താരതമ്യപ്പെടുത്തിയായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് നേടിയതും, ചെന്നൈയ്ക്ക് വേണ്ടി ധോനി നേടിയതുമായ നേട്ടങ്ങളുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ താരതമ്യപ്പെടുത്തിയാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Top