സല്യൂട്ട്; കേരളത്തിനായി ഒരു കോടി നല്‍കി ക്യാപ്റ്റന്‍ വിജയ്കാന്ത്

ടനും സംവിധായകനും രാഷ്ട്രീയക്കാരനുമായ ക്യാപ്റ്റന്‍ വിജയ്കാന്തിന്റെ പേര് എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. പാവപ്പെട്ടവരെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്‌കത വളരെ വലുതാണ്. ഇപ്പോള്‍ കേരളത്തിനായി വലിയൊരു തുകയാണ് വിജയ്കാന്ത് നല്‍കുന്നത്.

കേരളത്തില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഡിഎംഡികെ 1 കോടി രൂപ നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി എത്രയും പെട്ടെന്ന് തുക കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ഡിഎംകെ എം.പിമാരും എംഎല്‍എമാരും 1 മാസത്തെ ശമ്പളം കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. ഡിഎംകെ നേരത്തെ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മറ്റു മന്ത്രിമാരും എഐഡിഎംകെ എംഎല്‍എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കും.

Top