ക്യാപ്റ്റൻ സഞ്ജുവിന്റെ തുടക്കം കളറായി; ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് തകർത്തു

ചെന്നൈ: ക്യാപ്റ്റനായുള്ള സഞ്ജു സാംസണിന്റെ തുടക്കം ഗംഭീരം. സഞ്ജു നയിച്ച ഇന്ത്യ എ ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് തകർത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. നാല് വിക്കറ്റ് നേടിയ ശാർദൂൽ ഠാക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

ന്യൂസിലൻഡ് എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം ഇന്ത്യ എ 31.5ഓവറിൽ മറികടന്നു. രജത് പട്ടിദാർ ആണ് ബാറ്റിങ്ങിൻ ഇന്ത്യ എയുടെ ടോപ്പ് സ്‌കോറർ. 45 റൺസാണ് താരം നേടിയത്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ന്യൂസീലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പൃഥ്വി ഷാ 17, ഋതുരാജ് ഗെയ്ക്വാദ് 41, രാഹുൽ ത്രിപാഠി 31 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 29 റൺസുമായി ക്യാപ്റ്റൻ സഞ്ജുവും 45 റൺസുമായി ജത് പട്ടിദാറും പുറത്താകാതെ നിന്നു.

Top