ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ജാലകം ഉടന്‍ തീയറ്ററുകളിലേയ്ക്ക്

ണ്‍മറഞ്ഞു പോയ അതുല്യ പ്രതിഭ ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ബഷീര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ജാലകത്തിലാണ് ക്യാപ്റ്റന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ കേണല്‍ ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ക്യാപ്റ്റന്‍
എത്തുന്നത്.

ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡോ.ശ്രുതിവിജയന്‍,താജ് ബഷീര്‍,കവിതനായര്‍,സംഗീതസുദര്‍ശന്‍,ശില്പദിവാകര്‍,മനോജ് നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചലച്ചിത്ര -ടി.വി കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ കോണ്‍ടാക്ട് ഒരുക്കുന്ന’ലെസണ്‍സ്’എന്ന അഞ്ചു ചിത്രങ്ങളുടെ സമാഹാരങ്ങളില്‍ ഒന്നാണ് ജാലകം.

താജ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഖാന്‍ ആന്‍ഡ് ബേക്കര്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.എല്‍.ശ്രീകൃഷ്ണദാസിന്റെ കഥയ്ക്ക് താജ് ബഷീര്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Top