ക്യാപ്റ്റന്‍ മില്ലര്‍ 2024 പൊങ്കലിന് തിയേറ്ററുകളിലെത്തും

നുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ 2024 പൊങ്കലിന് തീയേറ്ററുകളിലെത്തും. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവയ്ക്കുകയായിരുന്നു. ധനുഷിന്റെ നാല്പത്തിയേഴാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.  വിപ്ലവ നേതാവായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്.

മാന്‍ ബണ്‍ സ്‌റ്റൈലില്‍ കെട്ടിയ മുടിയും നീണ്ട താടിയുമായി വ്യത്യസ്ത ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടക്കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നു. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് സിനിമാലോകം വിലയിരുത്തുന്നത്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ് നിര്‍മാതാക്കള്‍. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ നൂനിയാണ് ഛായാഗ്രാഹകന്‍. സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ്.

Top