മാര്‍വല്‍ കോമിക്‌സിന്റെ ‘ക്യാപ്റ്റന്‍ മാര്‍വല്‍’; രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

മാര്‍വല്‍ കോമിക്‌സ് പരമ്പരയിലെ ഒരു കഥാപാത്രം കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വല്‍ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നുള്ള ആദ്യ സ്ത്രീകേന്ദ്രീകൃത ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ മാര്‍വല്‍.

റൂം എന്ന ചിത്രത്തിലൂടെ 2015ല്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ ബ്രൈ ലാസന്‍ ആണ് കേന്ദ്രകഥാപാത്രമായ ക്യാപ്റ്റന്‍ മാര്‍വല്‍ ആയി എത്തുന്നു. ചിത്രത്തില്‍ സാമുവല്‍ ജാക്‌സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെന്‍, റയാന്‍ ഫ്‌ലെക്ക് എന്നിവരാണ് സംവിധാനം. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് തിയറ്ററുകളിലെത്തും.

കാര്‍വല്‍ കോമിക്‌സില്‍ ക്യാപ്റ്റന്‍ മാര്‍വല്‍ എന്നറിയപ്പെടുന്ന കരോള്‍ ഡാന്‍വേഴ്‌സ് എന്ന കഥാപാത്രത്തെയാണ് വെള്ളിത്തിരയിലേക്ക് അവതരിപ്പിക്കുന്നത്. 1990 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ യുഎസ് വ്യോമസേനയില്‍ യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോള്‍ ഡാന്‍വേഴ്‌സിന്റെ കഥയാണ്. ഒരു അപകടത്തെ തുടര്‍ന്ന് കരോളിന് അമാനുഷിക ശക്തി ലഭിക്കുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Top