ഐപിഎല്‍:വിജയങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ നായകനായി ക്യാപ്റ്റര്‍ കൂള്‍

പിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈയെ വിജയത്തിലെത്തിച്ചതാണ് ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനായി ധോണിയെ മാറ്റിയത്. ചെന്നൈസൂപ്പര്‍ കിംഗ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമുകളെ നയിച്ചാണ് ധോണി 100 വിജയങ്ങള്‍ എന്ന നേട്ടത്തിലെത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 166 മത്സരങ്ങളില്‍ ടീമിനെ നയിച്ചാണ് ധോണി 100 വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ച 152 മത്സരങ്ങളില്‍ 95 തവണയും, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ നയിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലുമാണ് ധോണി ടീമിന് വിജയം നേടി കൊടുത്തത്. ഏറ്റവുമധികം ഐപിഎല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറാണുള്ളത്. ഐപിഎല്ലില്‍ 129 മത്സരങ്ങളില്‍ ക്യാപ്റ്റനായ ഗംഭീര്‍, 71 മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

Top