പാലാ വേണമെന്ന് ഉറച്ച് കാപ്പൻ: ഇടതിനൊപ്പം നിൽക്കാൻ എ.കെ ശശീന്ദ്രൻ

കോട്ടയം: എന്‍.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്. ദേശീയ നേതൃത്വം തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷൻ ശരത് പവാറുമായും ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായും സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. മുന്നണി മാറിയാലും ഇല്ലെങ്കിലും എൻ.സി.പിയിൽ പിളർപ്പ് ഉറപ്പാണ്.

പാലയിലുറച്ച് നിൽക്കുകയാണെന്ന് മാണി. സി കാപ്പനും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുകയാണ് വേണ്ടതെന്ന് എ.കെ ശശീന്ദ്രനും നിലപാട് കടുപ്പിച്ചിരിക്കെയാണ്. ഇതിനിടെയാണ് ദേശീയ നേതൃത്വം ഇന്ന് നിലപാട് വ്യക്തമാക്കുക. മുന്നണി വിടാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ മന്ത്രി എ.കെ ശശീന്ദ്രനും കൂട്ടരും പാര്‍ട്ടി വിട്ടേക്കും. പാല സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് മുന്നണിയിൽ തുടരാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ മാണി സി. കാപ്പനും കൂട്ടരും മുന്നണി വിടും.

ഇന്ന് പതിനൊന്ന് മണിയോടെയാണ് കൂടിക്കാഴ്ച. കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലായിരിക്കും ചര്‍ച്ചക്ക് ശേഷം ഇന്ന് പ്രഖ്യാപനം നടത്തുക.

 

Top