‘ക്യാപ്റ്റന്‍ 7’; ആനിമേറ്റഡ് സീരീസുമായി ധോണിയെത്തും

dhoni

മുംബൈ: ആനിമേറ്റഡ് സീരീസ് നിര്‍മിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ തന്നെ കഥ പറയുന്ന ‘ക്യാപ്റ്റന്‍ 7’ എന്ന സീരീസാണ് നിര്‍മിക്കുന്നത്. ഇപ്പോള്‍ സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

ധോണിയുടെയും ഭാര്യ സാക്ഷി സിംഗ് ധോണിയുടെയും പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് സീരീസ് നിര്‍മിക്കുന്നത്.

ധോണിയുടെ ജഴ്സി നമ്പറിനെ സൂചിപ്പിക്കുന്ന സീരീസ് സാഹസികത നിറഞ്ഞ കഥയായിരിക്കുമെന്ന് സാക്ഷി ധോണി ഉറപ്പ് നല്‍കി. അതേസമയം കഥയും ആശയവും മികച്ചതാണെന്നാണ് ധോണിയുടെ അഭിപ്രായം. 2022ലാണ് സീരീസിന്റെ ആദ്യത്തെ സീസണ്‍ ആരംഭിക്കുക.

 

Top