250 കോടിയുടെ മൂലധന നിക്ഷേപം നടത്താന്‍ തയ്യാറെടുത്ത് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ 145 ബ്രാഞ്ചുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും 250 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നതിനും തയ്യാറെടുത്ത് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്രോപ്രേറ്ററി ശ്രംഖലകളുടെ ബിസിനസ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മാക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ അനല്‍ജിത് സിംഗ് പറഞ്ഞു.

കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രാരംഭത്തില്‍ 80,000 ഏജന്റുമാരുടെ ഒരു നെറ്റ് വര്‍ക്ക് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിനാണ് കമ്പനി പരിഗണിച്ചിരുന്നത്. നിലവില്‍ 50,000 ഏജന്റുമാരുടെ നെറ്റ്‌വര്‍ക്കാണ് കമ്പനിക്കുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 36000 ഏജന്റുമാരെ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കൂട്ടിച്ചേര്‍ക്കും. വെള്ളിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ബോര്‍ഡ് വിപുലീകരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിന്റെ ഹോള്‍ഡിംഗ് കമ്പനിയായ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചെയര്‍മാന്‍ പദവി ജൂലൈ 23 നാണ് അനല്‍ജിത് സിംഗ് ഏറ്റെടുത്തത്.

Top