കാത്തിരിക്കാനാകില്ല; രാജ്കുമാര്‍ റാവുവുമൊത്ത് പ്രവര്‍ത്തിക്കാന്‍ തിരക്കായെന്ന് മൗനി റോയ്

made in india

മെയ്ഡ് ഇന്‍ ചൈന എന്ന പുതിയ ചിത്രത്തില്‍ രാജ്കുമാര്‍ റാവുവുമൊത്ത് പ്രവര്‍ത്തിക്കാന്‍ തിരക്കായെന്ന് നടി മൗനി റോയ്. നാഗിന്‍ ഫെയിം ആയ മൗനി രാജ്കുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ‘ഒരുപാട് കഴിവുകളുള്ള നടനാണ് രാജ്കുമാര്‍ റാവു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം കാണാറുണ്ട്. അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കാന്‍ ഇനിയും കാത്തിരിക്കാനാകില്ല. മാഡ്ഡോക്ക് ഫിലിംസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്’ മൗനി പറഞ്ഞു.

മിഖില്‍ മുസാലെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായാണ് മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈയും ഗുജറാത്തും ചൈനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗുജറാത്തി ദമ്പതികളായാണ് ഇരുവരും വേഷമിടുന്നത്.

ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഗുജറാത്തി ബിസിനസ്സുകാരാനായാണ് രാജ്കുമാര്‍ റാവു എത്തുന്നത്. വിവാഹത്തിനു ശേഷം മുംബൈയില്‍ ജീവിച്ചിരുന്ന മൗനി അഹമ്മദാബാദിലേക്ക് എത്തുകയാണ്. ഒരു സാധാരണ ഭാര്യയുടെ വേഷത്തിലാണ് മൗനി എത്തുന്നത്. ഈ ദമ്പതികളുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Top