can’t resgin vice president in aiadmk;dinakaran

ചെന്നൈ: അണ്ണ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയാണ് തന്നെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയത്, രാജിവെക്കണമെങ്കില്‍ അവരുടെ അനുവാദം വേണമെന്നു ടിടിവി ദിനകരന്‍.

കൂടാതെ പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുന്നതിനായാണ് താന്‍ പാര്‍ട്ടി പദവി ഏറ്റെടുത്തതെന്നും രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ടിടിവി ദിനകരന്‍ വ്യക്തമാക്കി.

ഭയം മൂലമാണ് എംഎല്‍എമാര്‍ തനിക്കെതിരെ കലാപമുണ്ടാക്കുന്നതെന്നും ആരോ അവരെ ഭയപ്പെടുത്തുന്നുണ്ടെന്നും ദിനകരന്‍ ആരോപിച്ചു.

അതേസമയം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ദിനകരന്‍ റദ്ദാക്കി. മൂന്നു മണിക്ക് കോടതിയില്‍ ഹാജരാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം റദ്ദാക്കിയത്.

എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ എന്നിവരുള്‍പ്പെടെയുള്ള മണ്ണാര്‍കുടിസംഘത്തെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗം തീരുമാനിച്ചിരുന്നു.

പാര്‍ട്ടിയിലെ 122 എം.എല്‍.എ.മാര്‍ ഇപ്പോഴും ശശികലപക്ഷത്തുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് ദിനകരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

Top