G7 X 111 ക്യാമറയുമായി ക്യാനന്‍ ; വില 51,000 രൂപ

ക്യാനന്‍ പുതിയ മോഡല്‍ ക്യമാറ അവതരിപ്പിച്ചു. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലാണ് ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്‌.

G7 X 111 എന്ന പുതിയ മോഡലില്‍ യു ട്യൂബ് ലൈവ് സ്ട്രീമിങ്ങും പോര്‍ട്രെയ്റ്റ് മോഡും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് പുതിയ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വൈഫൈ വഴി യു ട്യൂബിലേക്കു നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും മാത്രമല്ല പോപ് അപ് വ്യൂ ഫൈന്‍ഡര്‍ കൂടിയാണ് ആണ് ക്യാമറ.

വ്‌ലോഗര്‍മാരെയും ലൈവ് സ്ട്രീമിങ് സേവനങ്ങളെയും ലക്ഷ്യമിട്ടാണു പ്രഫഷനല്‍ നിലവാരത്തിലുള്ള ക്യാമറ ക്യാനന്‍ അവതരിപ്പിച്ചിരിക്കുന്നത്. 24-200 എംഎം സൂം പരിധിയുള്ള ലെന്‍സും 20 മെഗാപിക്‌സല്‍ 1 ഇഞ്ച് സെന്‍സറുമാണ് ക്യാമറയിലുള്ളത്. 51,000 രൂപയാണ് വില.

Top