ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ കാനണ്‍ EOS R5 , EOS R6 ഇന്ത്യന്‍ വിപണിയില്‍

റെ കാത്തിരുന്ന ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ ഇഒഎസ് ആര്‍5ഉം ഇഒഎസ് ആര്‍6ഉം കാനണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഒഎസ് ആര്‍ സംവിധാനം വികസിപ്പിച്ചാണ് പുതിയ ഫീച്ചറുകളോടു കൂടിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

8കെ സിനിമ റെക്കോഡിങ്, 45.0 മെഗാപിക്‌സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ സവിശേഷതയുള്ളതാണ് ഇഒഎസ് ആര്‍5. 4കെ സിനിമ റെക്കോഡിങ് , 20.1 മെഗാപിക്‌സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ എന്നിവയോടു കൂടിയതാണ് ഇഒഎസ് ആര്‍6. പുതിയ രണ്ടു കാമറകളിലും ആധുനിക ഡിജിക് എക്‌സ് ഇമേജിങ് പ്രോസസറും പുതിയ ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസറും ഉണ്ട്.

ഇഒഎസ് ആര്‍5, ഇഒഎസ് ആര്‍6 കാമറകള്‍ക്കൊപ്പം കാനണ്‍ ലെന്‍സുകളുടെ ഒരു പരമ്ബരയും അവതരിപ്പിച്ചിട്ടുണ്ട്. ആര്‍എഫ്85എംഎം എഫ്2 മാക്രോ ഐഎസ് എസ്ടിഎം, 600എംഎം എഫ്11 ഐഎസ് എസ്ടിഎം, ആര്‍എഫ് 800എംഎം എഫ്11 ഐഎസ് എസ്ടിഎം, ആര്‍എഫ് 100-500എംഎം എഫ്4.5-7.1എല്‍ ഐഎസ് യുഎസ്എം, എക്സ്റ്റന്‍ഡര്‍ ആര്‍എഫ്1.4എക്‌സ്, ആര്‍എഫ്2എക്‌സ് എന്നിങ്ങനെ ലെന്‍സുകളും മറ്റ് സാമഗ്രഹികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

Top