4K വിഡിയോ ഷൂട്ട് ചെയ്യാവുന്ന ആദ്യ കനോണ്‍ മിറര്‍ലെസ് ക്യാമറയായ EOS M50 പുറത്തിറക്കി

canon-eos-m50

തുടക്കക്കാരെ ലക്ഷ്യമിട്ട് 4K വിഡിയോ ഷൂട്ട് ചെയ്യാവുന്ന കനോണ്‍ന്റെ EOS M50 ക്യാമറ പുറത്തിറക്കി.24MP APSC സെന്‍സറാണ് ആദ്യ കനോണ്‍ മിറര്‍ലെസ് ക്യാമറയ്ക്കുള്ളത്.

ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസാണ്‌ ക്യാമറയിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈഫൈ, ബ്ലൂടൂത് എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷന്‍സുള്ള ക്യാമറയ്ക്ക് CR3 റോ ഫോര്‍മാറ്റാണ് നല്‍കിയിരിക്കുന്നത്. ഡിജിക് 8 പ്രൊസസര്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് ബില്‍റ്റ്ഇന്‍ ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡറുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും നല്ല ചിത്രങ്ങള്‍ പെട്ടെന്നു പോസ്റ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, വളരെ എളുപ്പത്തില്‍ അതു ചെയ്യാം.

EOS M50യുടെ ബോഡിക്കു മാത്രം വില 780 ഡോളറായിരിക്കും. EFM 1545mm F3.56.3 IS STM കിറ്റ് ലെന്‍സിനും
ബോഡിക്കും കൂടെ 900 ഡോളറായിരിക്കും വില. 55200mm F4.56.3 IS STM ലെന്‍സും കൂടെ വാങ്ങുന്നുണ്ടെങ്കില്‍ 1250 ഡോളര്‍ നല്‍കണം.

Top