ബെംഗളൂരുവിൽ കഞ്ചാവുമായി 2 മലയാളികൾ കൂടി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കഞ്ചാവുമായി 2 മലയാളികൾ കൂടി പിടിയിലായി. മുഹമ്മദ് ഷാക്കിർ, പികെ കൃഷ്ണ കുമാർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പൊലീസ് അറസ്റ്റ് ചെയ്തത്.

32 കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു.

Top