രണ്ടരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുമളിയില്‍ അറസ്റ്റില്‍

cannabis

കുമളി : രണ്ടരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ കുമളിയില്‍ അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. തിരുവല്ല സ്വദേശികളായ സജു, അശ്വിന്‍ എന്നിവരാണ് പിടിയിലായവര്‍.

ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്ന് രണ്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തു. ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുപ്പതിനായിരം രൂപയ്ക്കാണ് കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.

ക്രിസ്തുമസ്, പുതുവല്‍സരാഘോഷ വേളയില്‍ വില്പന ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ആറ് കിലോ കഞ്ചാവും, പതിനൊന്ന് പ്രതികളും, മൂന്ന് വാഹനവുമാണ് ചെക്ക് പോസ്റ്റില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Top