വാളയാറില്‍ 11 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി

പാലക്കാട്: വാളയാറിനടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് എക്‌സസൈസ് സംഘം പിടികൂടുകയായിരുന്നു.

തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി. മഞ്ചേരി സ്വദേശിയായ ശെല്‍വന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാള്‍ പറയുന്നു.

Top