ത്രിപുരയില്‍ നിന്നും ഒരു കോടി രൂപ വിലവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി

kanjavu

ധരംനഗര്‍: ത്രിപുരയില്‍ നിന്നും ഒരു കോടി രൂപ വിലവരുന്ന കഞ്ജാവ് പിടികൂടി. എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് ത്രിപുര പൊലീസ് പിടികൂടിയത്. ആസാം അതിര്‍ത്തിയില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 1,359 കിലോ കഞ്ചാവ് ധരംനഗര്‍ പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന്റ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായും സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Top