ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

Ganja hunt

തൃശൂര്‍: തൃശൂരില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയായ 22കാരനായ സുധീഷിനെ എക്‌സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Top