ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 197 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

അഗര്‍ത്തല: ത്രിപുരയില്‍ ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 197 കിലോ കഞ്ചാവ് പൊലീസ് പിടികൂടി.

കഡമംതലയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

വാഹനത്തിലെ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി കഞ്ചാവ് കടത്താന്‍ പ്രതികള്‍ ആംബുലന്‍സ് ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് വാഹനം തടഞ്ഞതോടെ ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

Top