മലപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Ganja hunt

മലപ്പുറം: മലപ്പുറത്ത് കുറ്റിപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവുമായി പോയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം സ്വദേശികളായ അനീസ്‌മോന്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് റിഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Top