കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍

kanjavu

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാളെ പൊലീസ് പിടികൂടി.

കേശവദാസപുരം സ്വദേശിയായ എബിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 17 കിലോ കഞ്ചാവും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം 5 ഗ്രാം കഞ്ചാവുമായി ഒരു ലോ കോളേജ് വിദ്യാര്‍ഥിയെ പൊലീസ് പിടികൂടിയിരുന്നു. ഈ വിദ്യാര്‍ഥിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എബി എന്ന വില്‍പ്പനക്കാരന്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്.

Top