കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ ; യുവാക്കള്‍ പിടിയില്‍

cannabis

കോട്ടയം: കോട്ടയം കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി. ചില വീടുകളിലെ ടെറസുകളില്‍ യുവാക്കള്‍ അസാധാരണമായ കൂട്ടം ചേരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് വിശദമായ പരിശോധനയില്‍ അലങ്കാരച്ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.

ചെടികള്‍ എക്‌സൈസ് സംഘം പറിച്ചെടുത്തു നശിപ്പിച്ചു. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇടുക്കിയിലും തമിഴ്‌നാട്ടിലും പോയി കഞ്ചാവ് വാങ്ങാന്‍ മടിയായതിനാലാണ് വീട്ടില്‍ കൃഷി തുടങ്ങിയതെന്നായിരുന്നു പൊലീസ് പിടികൂടിയ ഒരു യുവാവ് വ്യക്തമാക്കിയത്.

Top