തിരൂരിലെ സ്‌കൂളില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

മലപ്പുറം: തിരൂരിലെ കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 70 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി സ്‌കൂള്‍ മുറ്റത്താണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് എക്സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിയത്.

സ്‌കൂളില്‍ കഞ്ചാവ് ചെടിയുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

 

Top