കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട കുളത്തുമ്മല്‍ സ്വദേശി അമനെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കേസില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

കോട്ടൂരിലെ കോളനിയില്‍ രണ്ടു ദിവസം മുമ്പ് കഞ്ചാവ് വില്‍ക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. കോളനിയിലെ സജി കുമാറിന്റെ വീടിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഈ കേസിലെ സാക്ഷിയായ സജികുമാറിന്റെ വീട് കഴിഞ്ഞ ദിവസം ഇതേ സംഘം ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും അക്രമിസംഘം തകര്‍ത്തു.

വിവരമറിഞ്ഞെത്തിയ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. പ്രെട്രോള്‍ ബോംബാക്രമണത്തില്‍ നെയ്യാര്‍ ഡാം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു.

 

Top