രാജ്യാന്തര തലത്തിൽ കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ

kanjavu

ന്യൂയോർക് : കഞ്ചാവ് ഉപയോഗത്തെ രാജ്യാന്തര തലത്തിൽ അനുകൂലിച്ച് ഇന്ത്യ. കഞ്ചാവ് അപകടകരമായ ലഹരിമരുന്നല്ലെന്നാണു യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത്. ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും മറ്റ് 26 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും വോട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒന്നാം ലോക രാജ്യങ്ങളും വികസ്വര, ഇസ്‍ലാമിക രാജ്യങ്ങളും തമ്മിലുള്ള വിടവാണു വോട്ടെടുപ്പിൽ കണ്ടതെന്നും ഇന്ത്യ ഇതിൽനിന്നും വ്യത്യസ്തമാണ് എന്നുമായിരുന്നു വോട്ടെടുപ്പിനെപ്പറ്റി മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ പ്രതികരണം.

ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകളുടെ കൂടെയായിരുന്നു കഞ്ചാവിനെയും ഉൾപ്പെടുത്തിയിരുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോലും ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നതിൽ നിയന്ത്രണമോ വിലക്കോ ഉണ്ടായിരുന്നു. 53 അംഗരാജ്യങ്ങളിൽ 27 പേരാണു കഞ്ചാവിനെ പട്ടികയിൽനിന്നു നീക്കുന്നതിനെ അനുകൂലിച്ചത്, 25 പേർ എതിർത്തു. യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവർ അനുകൂലിച്ചപ്പോൾ റഷ്യ, ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇറാൻ, പാക്കിസ്ഥാൻ, നൈജീരിയ എന്നിവർ എതിർപക്ഷത്ത് വോട്ട് ചെയ്തു.

Top