എറണാകുളത്ത് കഞ്ചാവ് വേട്ട

kanjavu

റണാകുളം: ജില്ലയിൽ  കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും വീട്ടിൽ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികൾ അറസ്റ്റിലായി.

പുലർച്ചെ രണ്ടു മണിയോടെ വാഹന പരിശോധനക്കിടെയാണ് അങ്കമാലിയിൽ കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവൽ അരീയ്ക്കൽ വീട്ടിൽ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തിൽ നിസാർ, തൊടുപുഴ ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൽ എന്നിവരാണ് പിടിയിലായത്. ഇടുക്കിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. മൊത്ത വിതരണക്കാരായ ഇവർ മുന്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Top