ചേർത്തലയിൽ കഞ്ചാവ് വേട്ട

Ganja hunt

ലപ്പുഴ: ചേർത്തലയിൽ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ലഹരിമരുന്നിന്റെ  വിപണനവും ഉപയോഗവും വ്യാപിച്ചതിന്റെ സാഹചര്യത്തിൽ ക്രിസ്മസ്-ന്യൂയർ സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

എരമല്ലൂർ മിഥില ബാറിനു സമീപം വെച്ചാണ്  19 കിലോ​ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ചേർത്തല പാണാവള്ളി സ്വദേശി സജീനെയാണ് എൻ ഡി പി എസ് ആക്ട് പ്രകാരം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തത്.

Top