കൊല്ലത്ത് കഞ്ചാവ് സംഘം വീട് ആക്രമിച്ചു

കൊല്ലം : കൊല്ലം ഓച്ചിറിയില്‍ കഞ്ചാവ് വില്‍പന സംഘത്തിന്റെ ആക്രമണം. പൊലീസില്‍ പരാതി നല്‍കിയതിന് പ്രതികാരമായി അര്‍ധരാത്രിയില്‍ വീടു അടിച്ചു തകര്‍ത്തു എന്നാണ് പരാതി. നാട്ടിലെ സ്ഥിരം ശല്യക്കാരാണ് അക്രമി സംഘമെന്ന് നാട്ടുകാരും പറയുന്നു. ഓച്ചിറ മേമനതെക്കുള്ള ശ്രീകുമാറിന്‍റെ വീടും വാഹനങ്ങളുമാണ് അടിച്ചു തകര്‍ത്തത്.

ശ്രീകുമാറിന്‍റെ മകന്‍ അജേഷും അയല്‍വാസിയായ വൈശാഖും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച്ച വാക്കേറ്റം നടന്നിരുന്നു. ഗേറ്റിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതായിരുന്നു തര്‍ക്കത്തിന് കാരണം. തുടര്‍ന്ന് വൈശാഖും സുഹൃത്തുക്കളും വീടുകയറി ശ്രീകുമാറിനെയും കുടുംബത്തെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേസ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇതേ സംഘം വീടുകയറി ആക്രമണം നടത്തിയത്.

Top