വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി ; യുവതിയെ പൊലീസ് പിടികൂടി

കൊച്ചി: വീടിന്റെ ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് പിടികൂടി. കൊച്ചിയിലെ കലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മേരി ആന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ടെറസിന് മുകളില്‍ ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് വളര്‍ത്തിയിരുന്നത്. വീട്ടിലുണ്ടായിരുന്നത് രണ്ട് സ്ത്രീകളാണ്. ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചു വരികയാണ് അറസ്റ്റിലായ ആന്‍.

Top