cannabis cultivation-home-Neyattinkara-accused-arrest

തിരുവനന്തപുരം :വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആള്‍ തിരുവനന്തപുരത്ത് പിടിയില്‍. അറുനൂറോളം കഞ്ചാവ് ചെടികളും ഉണക്കിയ ഇലകളും ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കര കാരക്കോണം പളുകല്‍ സ്വദേശി എഡ്വിനാണ് പിടിയിലായത്. ഒറീസ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പന നടത്തിയിരുന്ന ഇയാള്‍ അവിടെ നിന്ന് ലഭ്യത കുറഞ്ഞതോടെയാണ് സ്വന്തം നിലയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് ഇയാള്‍ മുന്‍പ് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഡ്വിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

Top