പച്ചക്കറിക്കടയില്‍നിന്ന് രഹസ്യമായി കഞ്ചാവ് കലര്‍ന്ന മിഠായി; യുപി സ്വദേശി അറസ്റ്റില്‍

എറണാകുളം: എറണാകുളം മുളന്തുരുത്തി പെട്രോള്‍പമ്പിന് സമീപത്തെ സ്വന്തം പച്ചക്കറിക്കടയില്‍നിന്ന് രഹസ്യമായി കഞ്ചാവ് കലര്‍ന്ന മിഠായി വിറ്റിരുന്ന യു.പി. സ്വദേശി ലഖാന്‍ സരോജ് (38) അറസ്റ്റില്‍.

റൂറല്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പച്ചക്കറിക്കടയില്‍നിന്ന് മൂന്ന് പാക്കറ്റ് ലഹരിമിഠായികള്‍ പോലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ.പി. മനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Top