candidates seized thief gather money by wrong job offer

ആലുവ: എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുടെ കുവൈത്ത് ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തയാളെ ഉദ്യോഗാര്‍ഥികള്‍ തന്ത്രപൂര്‍വം പിടികൂടി പോലീസില്‍ ഏല്പിച്ചു.

തൃശ്ശൂര്‍ ആമ്പല്ലൂര്‍ കാടുകുറ്റി വീട്ടില്‍ കെ. വിനോദ് മണി (30) ആണ് ഉദ്യോഗാര്‍ഥികളുടെ കെണിയില്‍ പിടിയിലായത്.

ലാവലിന്‍ കമ്പനി ജീവനക്കാരനാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 3000 രൂപ വീതം വാങ്ങി മുങ്ങുകയാണ് വിനോദ് മണിയുടെ പതിവ്. ഏജന്‍സി ഓഫീസിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് നിയമനം തട്ടിപ്പാണെന്ന് പരാതിക്കാര്‍ക്ക് വ്യക്തമായത്.

കോട്ടയം കുമരകം പാലപ്പറമ്പില്‍ സുമീര്‍, സുഹൃത്തും അയല്‍വാസിയുമായ അന്‍വര്‍, ആലുവ എടയപ്പുറം കരിഞ്ചേരി വീട്ടില്‍ ഫിറോസ് എന്നിവരാണ് പരാതിക്കാര്‍.

ഞായറാഴ്ച രാത്രി ഇയാളെ ആലുവയിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ഒരു ഡസനോളം മൊബൈല്‍ സിം കാര്‍ഡുകള്‍, സീല്‍, മഷി, നിരവധി പേരുടെ സ്‌കൂള്‍ രേഖകള്‍, വിലാസങ്ങള്‍ എന്നിവ കണ്ടെടുത്തു.

Top