തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഒരു ബൂത്തില്‍ ഒരേ സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കാവൂ. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചര്‍ച്ച നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

വോട്ടഭ്യര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടര്‍ സ്ലിപ്പ് കൈയ്യില്‍ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 5 പേരില്‍ കൂടുതലാവാന്‍ പാടില്ല. പോളിംഗ് ബൂത്തില്‍ 10 ഏജന്റുമാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു എന്നിവയാണ് നിര്‍ദേശങ്ങള്‍.

Top