കുറ്റ്യാടിയില്‍ പ്രകടനം കണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റില്ല; എം.വി ഗോവിന്ദന്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം കണ്ട് പുന പരിശോധന ഉണ്ടാകില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. സിറ്റിംഗ് സീറ്റ് അല്ലാഞ്ഞിട്ടും ഇത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ്. പ്രശ്‌നം പാര്‍ട്ടി സംഘടനാപരമായി കൈകാര്യം ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാലല്ല ഇപി ജയരാജന്‍ മത്സരിക്കാത്തത്. പിണറായി വിജയന്‍ പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണ്. പിണറായി വിജയനെ കടന്നാക്രമിക്കാനുള്ള അടവാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Top