സ്ഥാനാര്‍ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെ സീറ്റ് വിഭജനത്തിലെ കോണ്‍ഗ്രസ് നിലപാടിനും ഇന്ന് അന്തിമ ധാരണയാവും.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവും. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് നല്‍കും. എഐസിസി ഡാറ്റാ അനലിറ്റിക് വിഭാഗം നടത്തുന്ന സര്‍വേ കൂടി അടിസ്ഥാനമാക്കിയാവും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കുക.

ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ.

Top