സർവ്വകലാശാലയിൽ പി.എച്ച്.ഡി പ്രബന്ധം കത്തിച്ച് ഉദ്യോഗാർഥിയുടെ പ്രതിഷേധം

മലപ്പുറം: പിൻവാതിൽ നിയമനത്തിനു വേണ്ടി ചുരുക്കപ്പട്ടികയിൽ പോലും തന്നെ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് തിരൂർ മലയാള സർവകലാശാലയിൽ പി.എച്ച്.ഡി പ്രബന്ധം കത്തിച്ച്  ഉദ്യോഗാർഥിയുടെ പ്രതിഷേധം. സാഹിത്യ പഠനം ഡിപ്പാർട്ട്മെൻ്റിൽ അസി.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥി കെ.എം. അജിയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥി  കെ.എം. അജി, പ്രതിഷേധത്തിൻ്റെ ഭാഗമായി തൻ്റെ പി.എച്ച്.ഡി പ്രബന്ധം സർവ്വകലാശാല കാമ്പസിൽ നിലത്തിട്ട് കത്തിച്ചു.ഉന്നത യോഗ്യതകളും മതിയായ പ്രവർത്തി പരിചയവും ഉണ്ടായിട്ടും തന്നെ തഴഞ്ഞെന്നാരോപിച്ചായിരുന്നു ഉദ്യോഗാർഥിയുടെ പ്രതിഷേധം.

സാഹിത്യ പഠനം ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് 100 ഉദ്യോഗാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത 25 പേരുടെ ചുരുക്കപ്പട്ടികയിൽ പോലും താൻ ഇടം പിടിക്കാത്തത് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് ഉദ്യോഗാർത്ഥി ആരോപിച്ചു.

 

Top