ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ഉത്തര്‍പ്രദേശ് പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ഫത്തേപൂര്‍ സിക്രിയില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൌധരി തെലങ്കാനയിലെ ഖമ്മം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

അതേസമയം ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. പാറ്റ്നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉപേന്ദ്ര കുശ്വാവാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) അഞ്ച് ഇടത്തും മുകേഷ് സാഹ്നിയുടെ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മൂന്ന് സീറ്റിലും മത്സരിക്കും. കുശ്വാവാഹയുടെ ആര്‍എല്‍എസ്പി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു.

കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല.

Top