സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കൽ : കെപിസിസിയില്‍ അടിയന്തര യോഗം

തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേരുന്നു. താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്ന അഭിപ്രായം ഘടകകക്ഷികളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. അതേസമയം ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണ്.

ഇന്ന് സീറ്റ് വിഭജനം തീർക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം നടന്നില്ല. ഇന്ന് രണ്ട് തവണ ഉഭയകക്ഷി ചർച്ച നടത്തിയിട്ടും ജോസഫുമായുള്ള ധാരണ ഇനിയും അകലെയാണ്. എന്നാൽ പത്തെങ്കിലും വേണമെന്നാണ് ജോസഫ് നിലപാട്. ജോസിന് എൽഡിഎഫിൽ കിട്ടുന്നതിലും അധികം സീറ്റുകളുടെ എണ്ണം താഴേക്ക് പോകരുതെന്നാണ് ജോസഫിൻെറ നിർബന്ധം.

Top